Gambhir lambasts selection panel after Rayudu calls it a day
അംബാട്ടി റായുഡുവിന്റെ അപ്രതീക്ഷിത വിരമിക്കലില്‍ സെലക്ടര്‍മാര്‍ക്കെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരവും എംപിയുമായ ഗൗതം ഗംഭീര്‍. റായുഡുവിന്റെ അപ്രതീക്ഷിത വിരമിക്കലിന് കാരണം തീരുമാനമെടുക്കുന്നതില്‍ സെലക്ടര്‍മാക്ക് പറ്റിയ പിഴവാണ്. അതിന് അവരെ മാത്രമെ കുറ്റപ്പെടുത്താനാകൂ എന്ന് ഗംഭീര്‍ പറഞ്ഞു.