Give us 4 weeks time asks rebels
കര്‍ണാടകത്തില്‍ രാഷ്ട്രീയ പ്രതിസന്ധി അയവില്ലാതെ തുടരുകയാണ്. മൂന്ന് ദിവസങ്ങളായി തുടരുന്ന വിശ്വാസ പ്രമേയത്തിന്‍ മേലുള്ള ചര്‍ച്ച നാലാം ദിവസത്തിലേക്ക് കടന്നതോടെ സര്‍ക്കാരിന് അന്ത്യശാസനവുമായി സ്പീക്കറും രംഗത്തെത്തിയിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ട് ആറിനകം വിശ്വാസ വോട്ടെടുപ്പ് നടത്താമെന്നായിരുന്നു ഇന്നലെ സഭ തുടങ്ങും മുന്‍പ് സ്പീക്കര്‍ ഉറപ്പ് നല്‍കിയത്. വൈകീട്ട് നാല് മണിക്ക് മുന്‍പായി ചര്‍ച്ച പൂര്‍ത്തിയാക്കി ആറ് മണിക്ക് മുന്‍പ് വോട്ടെടുപ്പ് നടത്തുമെന്ന് സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു.