ഉന്നാവ് സംഭവം ലോക്സഭയില്‍ ഉന്നയിച്ച് ആലത്തൂര്‍ എംപി രമ്യഹരിദാസ്. സഭയില്‍ പോക്സോ ഭേദഗതി ബില്ലിന്‍മേല്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കേയാണ് രമ്യ ഹരിദാസ് വിഷയം ഉന്നയിച്ചത്. ഉന്നാവില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയും കുടുംബവും നേരിട്ട ദുരന്തത്തെക്കുറിച്ചാണ് രമ്യ പറഞ്ഞത്. സഭവത്തില്‍ ബിജെപി എംഎല്‍എ ലൈംഗിക പീഡനക്കേസില്‍ പ്രതിയായി നില്‍ക്കുന്ന സമയത്തുതന്നെ, പോക്സോ നിയമഭേദഗതി സഭയില്‍ ചര്‍ച്ചയ്ക്കുവരുന്നത് വൈരുധ്യമാണെന്ന് രമ്യ ഹരിദാസ് കുറ്റപ്പെടുത്തി.