അടുത്തിടെയായിരുന്നു സൗബിന്റെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. മകന്‍ വന്നതിന്റെ സന്തോഷം പങ്കുവെച്ച് താരം എത്തിയിരുന്നു. ഓര്‍ഹാന്‍ എന്ന പേരാണ് മകനായി നല്‍കിയത്. വാപ്പച്ചിയുടെ സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ താരമായി മാറിയത് കുഞ്ഞ് ഓര്‍ഹനായാിരുന്നു. നസ്രിയയും കുഞ്ചാക്കോ ബോബനും നവീനുമൊക്കെ ഓര്‍ഹാന് പിന്നാലെയായിരുന്നു. ഇടയ്ക്ക് മകനെ കൊഞ്ചിക്കാനെത്തിയ സൗബിനെ കളിയാക്കുന്ന നസ്രിയേയും വീഡിയോയില്‍ കണ്ടിരുന്നു.