puthumala disappeard in landsliding
സംസ്ഥാനത്ത് ഉണ്ടായ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിച്ചത് പുത്തുമല നിവാസികളായിരുന്നു. നിമിഷം നേരം കൊണ്ട് ഒരു ഗ്രാമം തന്നെ ഇല്ലാതാകുകയായിരുന്നു. പുത്തുമല എന്ന ചെറുഗ്രാമത്തിലേക്ക് കുത്തിയൊഴുകിയെത്തിയ മണ്ണും കല്ലും വെള്ളവും പച്ചക്കാട്ടിലേതായിരുന്നു.