Chandrayaan-2 successfully enters Moon's orbit, just days for landing
ഇന്ത്യയുടെ രണ്ടാം ചാന്ദ്ര പേടകമായ ചന്ദ്രയാന്‍ 2 ചാന്ദ്ര ഭ്രമണപഥത്തില്‍ എത്തി. എല്ലാം ആസൂത്രണം ചെയ്ത പോലെ നടന്നുവെന്നും ലക്ഷ്യം കണ്ടുവെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 9.02നാണ് ചന്ദ്രയാന്‍ 2 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്. സപ്തംബര്‍ ഏഴിന് ചന്ദ്രയാന്‍ 2 പേടകം ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങുമെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി.