People in kavalappara lost everything
പന്ത്രണ്ടുവര്‍ഷത്തെ പ്രവാസ ജീവിതത്തിലെ സമ്ബാദ്യമാണ് സെക്കന്‍ഡുകള്‍ മാത്രമുണ്ടായിരുന്ന ആ ശബ്ദത്തില്‍ തകര്‍ന്നടിഞ്ഞത്. ഇപ്പോള്‍ അവിടെ ആറടിയോളം ഉയരമുള്ള മണ്‍കൂന മാത്രമാണ്. ഇനിയെല്ലാം ഒന്നില്‍നിന്ന് തുടങ്ങണം. നാലരമാസം മുന്‍പ് പണിതീര്‍ത്ത സ്വപ്നവീട് ഇല്ലാതായ സങ്കടം കരച്ചിലിന്റെ വക്കിലെത്തി നില്‍ക്കുന്നു.