ഐസിസിയുടെ പുതിയ ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യന്‍ താരങ്ങളുടെ മുന്നേറ്റം. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും മധ്യനിര ബാറ്റ്‌സ്മാന്‍ അജിങ്ക്യ രഹാനെയുമാണ് റാങ്കിങില്‍ നേട്ടമുണ്ടാക്കിയത്. ആന്റിഗ്വയില്‍ വെസ്റ്റ് ഇന്‍ഡീസിനെ ഇന്ത്യ 318 റണ്‍സിനു തകര്‍ത്തുവിട്ട കളിയിലെ പ്രകടനമാണ് ഇരുവര്‍ക്കും ഗുണമായത്.