കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ അനൗദ്യോഗിക ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. മൂന്നാം ഏകദിനത്തില്‍ ഇന്ത്യ നാലു വിക്കറ്റിന് സന്ദര്‍ശകരെ തകര്‍ത്തു വിടുകയായിരുന്നു. ഹാട്രിക്ക് വിജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ എ 3-0ന്റെ അപരാജിത ലീഡ് കൈക്കലാക്കി.