India vs South Africa, Test squad selection Highlights
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ആധികാരിക ജയം കൊയ്ത ടെസ്റ്റ് ടീമിലുണ്ടായിരുന്ന ഓപ്പണര്‍ ലോകേഷ് രാഹുലിനെ ഇന്ത്യ ഒഴിവാക്കി. പകരം യുവ ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്‍ ആദ്യമായി ടെസ്റ്റ് ടീമില്‍ ഇടം നേടി.