ഒരു മാസത്തെ പ്രചാരണങ്ങള്‍ക്ക് ശേഷം പാലാ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. മണ്ഡലത്തിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. ആകെ 176 പോളിംഗ് സ്റ്റേഷനുകളാണ് പാലായില്‍ ഒരുക്കിയിരിക്കുന്നത്. 1,79,107 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. ഇതില്‍ 87,729 പുരുഷന്മാരും 91,378 സ്ത്രീകളും ഉള്‍പ്പെടുന്നു. വൈകിട്ട് ആറ് മണിവരെ വോട്ടെടുപ്പ് തുടരും.