കാല്‍പ്പന്തുകളിയുടെ ചക്രവര്‍ത്തിയായി വീണ്ടും ലയണല്‍ മെസ്സി. ഫിഫയുടെ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് അര്‍ജന്റൈന്‍ ഇതിഹാസം അവകാശിയായി. ആറാം തവണയാണ് മെസ്സി ലോക ഫുട്‌ബോളിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ ഏറ്റവുമധികം തവണ മികച്ച ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം നേടിയ താരമെന്ന റെക്കോര്‍ഡിനും മെസ്സി അവകാശിയായി.