x mas release movies
ഓണം, പൂജ റിലീസുകള്‍ക്ക് പിന്നാലെ മലയാളത്തില്‍ ക്രിസ്മസ് ചിത്രങ്ങളും റിലീസിങ്ങിനൊരുങ്ങുകയാണ്. ഇത്തവണയും സൂപ്പര്‍താര ചിത്രങ്ങള്‍ നേര്‍ക്കുനേര്‍ വരുന്നുവെന്നത് ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തിയിരുന്നു. പക്ക എന്റര്‍ടെയ്‌നര്‍ ചിത്രങ്ങളാണ് ക്രിസ്മസിന് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. വിഷുവിന് പിന്നാലെ മോഹന്‍ലാല്‍,മമ്മൂട്ടി ചിത്രങ്ങള്‍ ക്രിസ്മസിനും നേര്‍ക്കുനേര്‍ വരുന്നു. മോഹന്‍ലാലിന്റെ ബിഗ് ബ്രദര്‍, മമ്മൂട്ടിയുടെ ഷൈലോക്ക് തുടങ്ങിയ സിനിമകളാണ് ക്രിസ്മസിന് എത്തുന്നത്