ജോളിയുടെ കുരുക്ക് മുറുക്കി പൊലീസ്
കൂടത്തായി കൊലപാതക കേസിലെ മൂന്ന് പ്രതികളുടേയും ജാമ്യാപേക്ഷ കോടതി തള്ളി. കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മൂന്ന് പ്രതികളേയും കോഴിക്കോട് ജയിലിലേക്ക് തന്നെ തിരിച്ചയച്ചു. സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജോളിയെ കസ്റ്റഡിയില്‍ വിട്ടുതരണമെന്ന ആവശ്യവുമായി തിങ്കളാഴ്ച അന്വേഷണസംഘം കോടതിയെ സമീപിച്ചേക്കും. ജോളിക്കെതിരേയുള്ള കുരുക്കുകള്‍ മുറുക്കാന്‍ അതീവ ശ്രദ്ധയോടെയാണ് പോലീസ് നീങ്ങുന്നത്