ില്ലിയിലെ അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായി തുടരുന്നു, ആസ്തമയുൾപ്പെടെ വിവിധ ആരോഗ്യ പ്രശ്നങ്ങളുമായി ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മലിനീകരണം തടയാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാൻ തിങ്കളാഴ്ച പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നിരുന്നു.