സിയാച്ചിനില്‍ മഞ്ഞുമല അപകടം
സിയാച്ചിനിലുണ്ടായ മഞ്ഞ് മലയിടിഞ്ഞ് വീണ് നാല് സൈനികർ ഉൾപ്പെടെ ആറ് മരണം. പോർട്ടർമാരാണ് കൊല്ലപ്പെട്ട മറ്റ് രണ്ട് പേർ. മഞ്ഞുവീഴ്ചയിൽ എട്ട് സൈനികർ കുടുങ്ങിക്കിടക്കുന്നതായുള്ള റിപ്പോർട്ടുളാണ് ആദ്യം പുറത്തുവന്നത്. സിയാച്ചിനിലെ സൈനിക ക്യാമ്പിന് സമീപത്താണ് തിങ്കളാഴ്ച വൈകിട്ട് 3.30 ഓടെ മഞ്ഞ് വീഴ്ചയുണ്ടായത്.