Ranu Mondal's viral make-up picture is fake says salon
സാമൂഹിക മാധ്യമങ്ങള്‍ താരമാക്കിയ ആളാണ് പശ്ചിമ ബംഗാളിലെ റാണാഘട്ട് സ്റ്റേഷനിലിരുന്ന് പാട്ട് പാടിയ റാണു മണ്ഡല്‍. അത്‌കൊണ്ട് തന്നെ സോഷ്യല്‍ മീഡിയ മാറ്റിമറിച്ച റാണു മണ്ഡലിന്റെ ജീവിതത്തിലെ ഓരോ മാറ്റങ്ങളും വളരെ വേഗം ശ്രദ്ധിക്കപ്പെടാറുമുണ്ട്. ഈ അടുത്തിടെ റാണു ചര്‍ച്ചാ വിഷയമായത് മേക്ക് അപ്പിന്റെ പേരിലായിരുന്നു. ഹെവി മേക്കപ്പും തിളക്കമുള്ള വസ്ത്രങ്ങളും ആഭരണങ്ങളുമണിഞ്ഞെത്തിയ റാണുവിന് നേരെ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.എന്നാല്‍, ട്വിറ്ററിലൂടെയും മറ്റ് സോഷ്യല്‍മീഡിയ വഴിയും പ്രചരിച്ചത് റാണുവിന്റെ വ്യാജ ചിത്രങ്ങളാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് സന്ധ്യ