shehla sherin: social media celebrates nidha fathima
വയനാട്ടിലെ ബത്തേരി സര്‍വജന സ്‌കൂളില്‍ പാമ്പ് കടിയേറ്റ് ഷഹലയെന്ന വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. ഈ പ്രതിഷേധങ്ങളുടെ മുന്‍നിരയില്‍ നില്‍ക്കുന്ന ഒരു പെണ്‍കുട്ടി.സര്‍വജന സ്‌കൂളിലെ തന്നെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ നിദ ഫാത്തിമയാണ് ഇപ്പോള്‍ ചാനലുകളിലും സോഷ്യല്‍ മീഡിയയിലും താരമായി മാറിയിരിക്കുന്നത്. അവളുടെ മൈലാഞ്ചിയിട്ട കൈകളിലേക്ക് ഒന്ന് നോക്കിയാല്‍ മതി. അത് ഒപ്പന കളിക്കാനും പത്തിരി പരത്താനും മാത്രമുള്ളതല്ല. വയനാട് രാത്രിയാത്രാ നിരോധത്തിന് എതിരെ നടന്ന സമരത്തില്‍ മുഷ്ടി ആകാശത്തിലേക്ക് ചുരുട്ടി നില്‍ക്കുന്ന അവളുടെ ആ ഫോട്ടോ അവളിലെ കുഞ്ഞു വിപ്ലവകാരിയെ മനസ്സിലാക്കി തരുന്നുണ്ട്. ആരാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഷെഹ്ല എന്ന വിദ്യാര്‍ത്ഥിനിക്ക് സംഭവിച്ചത് ധൈര്യത്തോടെ വിളിച്ച് പറഞ്ഞ നിദ ഫാത്തിമ