BJP leader TG Mohan Das' tweet goes viral
മഹാരാഷ്ട്രയില്‍ നടന്ന രാഷ്ട്രീയ കസര്‍ത്ത് കണ്ട് കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ വെള്ളം വെക്കേണ്ട കാര്യമുണ്ടോ. എന്നാല്‍ മഹാരാഷ്ട്ര കണ്ട് ടി.ജി മോഹന്‍ദാസ് അടുപ്പത്ത് തീപൂട്ടി വെള്ളം വച്ച് കഴിഞ്ഞു. ഒരു ദിവസം നേരം വെളുക്കുമ്പോള്‍ കേരളത്തില്‍ എ.കെ ബാലന്‍ മുഖ്യമന്ത്രിയായുള്ള ബി.ജെ.പി മന്ത്രിസഭ അധികാരം ഏല്‍ക്കും എന്നാണ് ടി.ജിയുടെ പ്രതീക്ഷ. മന്ത്രിമാരായി സുധാകരന്‍, കടകംപള്ളി, സി. ദിവാകരന്‍ എന്നിവരും. പ്രതീക്ഷ എന്നോ മണ്ടത്തരം എന്നോ ഒക്കെ നിങ്ങളുടെ ഇഷ്ടം അനുസരിച്ച് വിശേഷിപ്പിച്ചോളൂ.