Vinod Nikole, a CPM MLA in Maharshtra who need not have to hide in resorts
മഹാരാഷ്ട്ര വിശ്വാസ വോട്ടെടുപ്പിലേക്ക് കടക്കാനിരിക്കെ എംഎല്‍എമാരെ ഒളിപ്പിക്കാനുളള പെടാപ്പാടിലാണ് ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും. 105 എംഎല്‍എമാര്‍ മാത്രം സ്വന്തമായിട്ടുളള ബിജെപിക്ക് കേവല ഭൂരിപക്ഷം തെളിയിക്കണമെങ്കില്‍ ഇനിയും 40 എംഎല്‍എമാരുടെ പിന്തുണ വേണം. ത്രികക്ഷികള്‍ തങ്ങളുടെ എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റിക്കഴിഞ്ഞു. മുതിര്‍ന്ന നേതാക്കളടക്കം എംഎല്‍എമാര്‍ക്ക് കാവല്‍ നില്‍ക്കുന്നു.എന്നാല്‍ ഈ റിസോര്‍ട്ട് നാടക ബഹളങ്ങളിലൊന്നും പെടാത്ത ഒരു എംഎല്‍എയും ഉണ്ട് മഹാരാഷ്ട്രയില്‍. ധഹാനു മണ്ഡലത്തില്‍ നിന്നുളള സിപിഎമ്മിന്റെ മഹാരാഷ്ട്രയിലെ ഏക എംഎല്‍എയായ വിനോദ് നിക്കോളെയാണത്