ISRO succesfully launched Cartosat-3 satellite
ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്-3യുടെ വിക്ഷേപണം വിജയകരം. രാവിലെ 9.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നുമാണ് കാര്‍ട്ടോസാറ്റ്-3 കുതിച്ചുയര്‍ന്നത്. പിഎസ്എല്‍വി സി-47 ആയിരുന്നു വിക്ഷേപണ വാഹനം. അമേരിക്കയുടെ 13 നാനോ സാറ്റ്‌ലൈറ്റുകളെയും കാര്‍ട്ടോസാറ്റിനൊപ്പം വിക്ഷേപിച്ചിട്ടുണ്ട്. 27 മിനിറ്റിനുള്ളില്‍ 14 ഉപഗ്രഹങ്ങളെയാണ് ഭ്രമണപദത്തില്‍ എത്തിച്ചത്.