Internet services suspended As Anti-Citizenship Bill protests Grows
പൗരത്വ ഭേദഗതി ബില്ലിനെതിരെ ത്രിപുരയിൽ പ്രതിഷേധം കനക്കുന്നു. സംസ്ഥാനത്തെ ഇന്റർനെറ്റ് സേവനങ്ങൾ 48 മണിക്കൂർ നേരത്തേയ്ക്ക് റദ്ദാക്കാൻ ബിപ്ലവ് ദേവ് സർക്കാർ തീരുമാനിച്ചു. മൊബൈൽ, എസ്എംഎസ് സേവനങ്ങളും നിയന്ത്രിക്കാൻ തീരുമാനിച്ചു. പൗരത്വ ബില്ലിനെതിരായ പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തിലാണ് നടപടി.