DMK protests against CAB, Udhayanidhi Stalin detained
ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത പ്രതിഷേധമാണ് നടക്കുന്നത്. അസം, ത്രിപുര, മേഘാലയ സംസ്ഥാനങ്ങളില്‍ നിരോധനാജ്ഞയേയും മറികടന്നാണ് ജനം തെരുവില്‍ ഇറങ്ങി പ്രതിഷേധിക്കുന്നത്. ഇപ്പോഴിതാ തമിഴ്‌നാട്ടിലും നിയമത്തിനെതിരെ ജനം രംഗത്തിറങ്ങിയിരിക്കുകയാണ്. ഡിഎംകെയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.പൗരത്വ ഭേദഗതി ബില്‍ കീറിയെറിഞ്ഞ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്തു. വിശദാംശങ്ങളിലേക്ക്.
#DMK #CAB