പൗരത്വ നിയമ ഭേദഗതിക്ക് എതിരായ സമയം സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണ്. ലക്ഷങ്ങളെ അണിനിരത്തി ദില്ലിയില്‍ കോണ്‍ഗ്രസ് ഇന്ന് മെഗാറാലി സംഘടിപ്പിക്കുകയാണ്. കേന്ദ്രത്തിനെതിരെ പ്രക്ഷോഭത്തിന് കച്ച മുറുക്കുമ്പോൾ വരാനിരിക്കുന്ന ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് അടക്കം കോണ്‍ഗ്രസിന് മുന്നിലുണ്ട്. കോണ്‍ഗ്രസിന് മാത്രമല്ല പ്രിയങ്ക ഗാന്ധിക്കും ശക്തി തെളിയിക്കാനുളള അവസരമാണിത്.