I Will Be Forced To Withdraw My Support to this government
ഹരിയാനയില്‍ ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന ഭീഷണിയുമായി സ്വതന്ത്ര എംഎല്‍എ. മേഖം മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ബല്‍രാഡ് ഖുണ്ഡുവാണ് മനോഹര്‍ ലാല്‍ ഘട്ടര്‍ സര്‍ക്കാറിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. സംസ്ഥാനത്ത് മികച്ച ഭരണം നടത്തുന്നതിന് വേണ്ടിയാണ് മനോഹര്‍ ലാല്‍ ഘട്ടറിനെ പിന്തുണച്ചത്, അല്ലാതെ അഴിമതിയെ പിന്തുണയ്ക്കുന്ന ഒരാളെയല്ലെന്നും ബല്‍രാജ് ഖുണ്ഡു പറഞ്ഞു.