UAE civil court verdicts can be executed in India
യുഎഇയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തില്‍ ചരിത്രപ്രരമായ തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. യുഎഇ കോടതി വിധിയിക്കുന്ന വിധികള്‍ ഇന്ത്യയിലും നടപ്പിലാക്കാന്‍ തീരുമാനമായി. ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര നിയമകാര്യ മന്ത്രാലയം പുറപ്പെടുവിച്ചു. യുഎഇ കോടതികള്‍ സിവില്‍ കേസുകളില്‍ പുറപ്പെടുവിക്കുന്ന വിധിയാണ് ഇനി മുതല്‍ ഇന്ത്യയിലും നടപ്പിലാക്കുക.