Bhim Army's Chief Chandrasekhar Azad Joins Anti-CAA Protests At Shaheenbagh
ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ദില്ലിയിലെ ഷഹീന്‍ബാഗ് സന്ദര്‍ശിച്ചു. ഒരു മാസത്തിലധികമായി സിഎഎക്കെതിരെ ഷഹീന്‍ബാഗിലെ സ്ത്രീകള്‍ സമരത്തിലാണ്. കടുത്ത തണുപ്പ് അവഗണിച്ച് രാപകല്‍ സമരം നടത്തുന്ന വനിതകളെ ആസാദ് അഭിനന്ദിച്ചു.ഇത് രാഷ്ട്രീയ സമരമല്ലെന്നും ഭരണഘടന സംരക്ഷിക്കാനുള്ള സമരമാണെന്നും ആസാദ് വനിതകളെ അഭിസംബോധന ചെയ്തു പറഞ്ഞു. ശക്തമായ സമരത്തിന് തുടക്കം കുറിക്കാനുള്ള ഒരുക്കത്തിലാണ് ഈ ദളിത് നേതാവ്.