Sandeep G Varier Facebook Post On Tamil Actor Vijay Income Tax Raid
തമിഴ് നടന്‍ വിജയ്ക്കെതിരായ ആദായ നികുതി വകുപ്പിന്റെ നടപടിയെ സൂചിപ്പിച്ചുകൊണ്ട് മലയാള സിനിമാ പ്രവര്‍ത്തകരെയും പിണറായി സര്‍ക്കാരിനെയും പരിഹസിച്ച് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി.വാര്യര്‍. ഫെയ്‌സ് ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.ഇന്‍കം ടാക്‌സ് ആക്ട് രാജ്യത്തിന് മുഴുവന്‍ ബാധകമായിരിക്കുന്ന നിയമമാണ്. എന്നിരുന്നാലും മലയാളസിനിമ പ്രവര്‍ത്തകര്‍ക്കെതിരെ ഇന്‍കം ടാക്‌സ് റെയ്ഡ് വരികയാണെങ്കില്‍ മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് അവരെ വിരട്ടിയാല്‍ മതിയെന്നാണ് സന്ദീപ് തന്റെ ഫെ്സ്ബുക്ക് കുറിപ്പിലൂടെ പരിഹസിക്കുന്നത്.
#SandeepWarrier