15-ാംമത് ഓട്ടോ എക്‌സ്‌പോയില്‍ ബിഎസ് VI എഞ്ചിന്‍ കരുത്തോടെ പുതിയ ഇഗ്നീസിനെ അവതരിപ്പിച്ച് മാരുതി സുസുക്കി. പുതിയ വാഹനത്തിനായുള്ള ബുക്കിങ് ഇന്നുമുതല്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. ബിഎസ് VI എഞ്ചിന്‍ നല്‍കിയതിനൊപ്പം തന്നെ വാഹനത്തിന്റെ ഡിസൈനിലും ചെറിയ ചില പരിഷ്‌കാരങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ട്.