Form Of Jaspirt Bumrah Has Become A Concern For Virat Kohli
ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ പേസര്‍മാരില്‍ ഒരാളായ ജസ്പ്രീത് ബുംറയ്ക്ക് ഇതെന്ത് പറ്റിയെന്ന ആശങ്കയിലാണ് ക്രിക്കറ്റ് ലോകം. റണ്‍സ് വിട്ടുകൊടുക്കാന്‍ മടിയുള്ള, ഡെത്ത് ഓവറുകളിലെ സ്‌പെഷ്യലിസ്റ്റായ ബുംറയ്ക്കു പഴയ മൂര്‍ച്ച നഷ്ടമായെന്ന് ഇപ്പോഴത്തെ പ്രകടനങ്ങള്‍ തെളിയിക്കുന്നു. ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ താരത്തിനായില്ല. ആദ്യ കളിയിലും ബുംറയ്ക്കു വിക്കറ്റ് ലഭിച്ചിരുന്നില്ല