LPG cylinder Prices Hiked Sharply
ദില്ലി തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ജനങ്ങള്‍ക്ക് കനത്ത പ്രഹരം നല്‍കി പൊതുമേഖല എണ്ണ കമ്പനികളുടെ നടപടി. പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ വര്‍ധിപ്പിച്ചു. 14.2 കിലോയുള്ള സബ്സിഡിയില്ലാത്ത ഗ്യാസ് സിലണ്ടറിന് 144.5 രൂപയാണ് വര്‍ധിപ്പിച്ചത്. ഇപ്പോള്‍ ഒരു സിലിണ്ടറിന് 858.5 രൂപ നല്‍കണം. ഇത്രയും രൂപ ഒറ്റയടിക്ക് വര്‍ധിപ്പിക്കുന്നത് അപൂര്‍വമാണ്.
#LPG #Cylinder