അടുത്തിടെയായിരുന്നു പവന്‍ ജിനോ തോമസ് ബിഗ് ബോസിലേക്ക് എത്തിയത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വരവ്. അഭിനയമാണ് പാഷനെന്നും അതിന് വേണ്ടിയാണ് മോഡലിംഗിലേക്ക് ഇറങ്ങിയതെന്നും താരം പറഞ്ഞിരുന്നു. സുജോ മാത്യുവിന്റെ കസിനായ പവന്റെ വരവ് ബിഗ് ബോസില്‍ വലിയ മാറ്റങ്ങളാണ് വരുത്തിയത്. സുജോയുടെ പെണ്‍സുഹൃത്തിനെക്കുറിച്ച് പവനായിരുന്നു തുറന്നുപറഞ്ഞത്. ജിമ്മന്‍മാരുടെ ഏറ്റുമുട്ടലില്‍ മറ്റുള്ളവരും ഞെട്ടിയിരുന്നു. കണ്ണിന് അസുഖം വന്നതിനെത്തുടര്‍ന്നായിരുന്നു ബിഗ് ബോസ് പവനെ മാറ്റിത്താമസിപ്പിച്ചത്. 5 പേരാണ് പുറത്തേക്ക് പോയതെങ്കിലും പവന്‍ മാത്രമായിരുന്നു തിരികയെത്തിയത്