ഏഷ്യാനെറ്റിന് ഏര്‍പ്പെടുത്തിയ 48 മണിക്കൂര്‍ വിലക്ക് പിന്‍വലിച്ചു; മീഡിയ വണ്‍ വിലക്ക് തുടരും
ദില്ലി കലാപത്തിലെ റിപ്പോര്‍ട്ടിംഗില്‍ കേബിള്‍ ടിവി നെറ്റ് വര്‍ക്ക് ചടങ്ങള്‍ക്ക് ലംഘിച്ചെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് ഏര്‍പ്പെടുത്തിയ 48 മണിക്കൂര്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ഏഷ്യാനെറ്റ് സംപ്രേക്ഷണം പുനഃരാരംഭിച്ചു. അതേസമയം മീഡിയവണ്‍ ചാനലിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണ്