Centre orders work from home, staggered working hours for its staff
കൊറോണ വൈറസ് ഭീതി മൂലമുള്ള ജാഗ്രതാ നടപടികള്‍ ശക്തിപ്പെടുത്തുന്നു. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരില്‍ ചിലര്‍ക്ക് ഓഫീസിലെത്തുന്നതിന് ഇളവ് നല്‍കി. ഗ്രൂപ്പ് ബി, സി ജീവനക്കാരില്‍ അമ്പത് ശതമാനം പേര്‍ മാത്രം ഇനി ഓഫീസിലെത്തിയാല്‍ മതി. ബാക്കിയുള്ളവര്‍ വര്‍ക്ക് ഫ്രം ഹോം ആയിരിക്കുമെന്ന് കേന്ദ്ര ഉദ്യോഗസ്ഥകാര്യ മന്ത്രാലയം അറിയിച്ചു.