കൊവിഡിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ (55) നില അതീവ ഗുരുതരം. ഇന്നലെ രാത്രിയോടെ അസുഖം വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മറ്റി.കൊവിഡ് രോഗലക്ഷണങ്ങള്‍ തീവ്രമായതിനെ തുടര്‍ന്നാണ് മെച്ചപ്പെട്ട പരിചരണത്തിനായി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതെന്ന് ഔദ്യോഗിക വക്താവിനെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു