Arnab Goswami Praises Kerala Model
കേരളാ ഗവണ്‍മെന്റിനെ ഞാന്‍ അഭിനന്ദിക്കുന്നു, കൊവിഡിനെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് ഗവണ്‍മെന്റ് പ്രതിരോധിക്കുന്നക്കുന്നത് അതി സമര്‍ത്ഥമായി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അവിടുത്തെ ജനങ്ങള്‍ പരാതി കൂടാതെ ശക്തമായി പിന്തുണയ്ക്കുന്നു...തീവ്ര വലതുപക്ഷ ചായ്വുള്ള റിപ്പബ്ലിക് ചാനല്‍ ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടേത് ആണ് ഈ വാക്കുകള്‍. മലയാളികളെ വര്‍ഗീയ വാദികള്‍ എന്ന് വിളിച്ച, താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും നാണം കെട്ട ജനത എന്ന് സംബോധന ചെയ്ത അതേ അര്‍ണബ് ഇന്ന് കേരളത്തേയും നമ്മുടെ സര്‍ക്കാരിനേയും മലയാളികളേയും അതേ വാ കൊണ്ട് പുകഴ്ത്തുന്നത് കേള്‍ക്കുമ്പോള്‍ പ്രതികാരം ചെയ്തതിന്റെ നിര്‍വൃതി ആണ് നമ്മള്‍ക്ക്