ഹൈദരാബാദ്: കൊറോണ വൈറസിനെതിരേ രാജ്യം നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടത്തില്‍ പങ്കു ചേര്‍ന്ന് മുന്‍ ഐപിഎല്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദും. 10 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യുമെന്ന് ഹൈദരാബാദ് അറിയിച്ചു. സണ്‍ ടിവി ഗ്രൂപ്പിന്റെ ഉടമസ്ഥയിലുള്ള ഫ്രാഞ്ചൈസിയാണ് ഹൈദരാബാദ്. ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലൂടെയാണ് 10 കോടി സംഭാവന ചെയ്യുമെന്ന് അവര്‍ അറിയിച്ചത്.