Tamil Nadu Man Arrested For Organising 'Corona Feast'
‘കൊറോണ വിരുന്ന്’ ഒരുക്കി സാമൂഹ്യമാധ്യമത്തിലൂടെ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തമിഴ്നാട് തഞ്ചാവൂര്‍ ജില്ലയിലാണ് സംഭവം. ത്യാഗസമുദ്രം ഗ്രാമത്തില്‍ ഇന്നലെയാണ് ശിവഗുരു എന്നയാളും സുഹൃത്തുക്കളും ചേര്‍ന്ന് ‘കൊറോണ വിരുന്നു’ സംഘടിപ്പിച്ചത്.