Pinarayi Vijayan Praises Kasargod District
കൊവിഡ് പ്രതിരോധത്തില്‍ രാജ്യത്തിന് തന്നെ മാതൃകയായി കാസര്‍കോട് ജില്ല. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ആശുപത്രി എന്ന നേട്ടം ഇനി കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് സ്വന്തം. ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 169 പേരില്‍ 142 പേര്‍ക്കും രോഗം ഭേദമായി. ഇനി ചികിത്സയിലുള്ളത് 27 പേര്‍മാത്രം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് 19 കസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് ജില്ല ഏറെ ത്യാഗം സഹിച്ച് അതിനെ അതിജീവിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.