ലോകത്ത് കൊറോണ വൈറസ് പടര്‍ന്നുപിടിക്കുമ്പോള്‍ അപൂര്‍വ്വ വാദവുമായി പാക് പണ്ഡിതന്‍. സ്ത്രീകളുടെ തെറ്റായ നടപടികളും മര്യാദയില്ലാത്ത പ്രവൃത്തികളുമാണ് രാജ്യത്ത് കൊറോണ വൈറസ് ബാധയ്ക്ക് കാരണമായതെന്നാണ് പണ്ഡിതന്റെ വാദമെന്നാണ് പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സാന്നിധ്യത്തില്‍ നടന്ന ടെലിവിഷന്‍ പ്രാര്‍ത്ഥനയിലാണ് പാക് പണ്ഡിതന്‍ മൌലാനാ താരിഖ് ജമീല്‍ ഈ വാദം ഉന്നയിച്ചത്. പരിപാടിയുടെ ദൃശ്യങ്ങളും വ്യാപകമായി രാജ്യത്ത് പ്രചരിച്ച് വരുന്നുണ്ട്.