All You Want To Know About Irrfan Khan
സിനിമാ ലോകത്തിന്റയും ആരാധകരുടയും പ്രാര്‍ത്ഥനകളെ വിഫലമാക്കി പ്രിയ താരം ഇര്‍ഫാന്‍ ഖാന് മടക്കം. വന്‍ കുടലിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് മുംബയിലെ കോകിലബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടന്റെ വിയോഗം 53ആം വയസ്സില്‍. വേറിട്ട അഭിനയ ശൈലികൊണ്ടും കഠിനാദ്ധ്വാനം കൊണ്ടും പ്രക്ഷകരുടെ മനസ്സിനെ തൊട്ട ഇര്‍ഫാന്‍ ഇന്ത്യന്‍ സിനിമയില്‍ മാത്ര ഒതുങ്ങാതെ ഹോളിവുഡില്‍ വരെ രാജ്യത്തിന്റെ അഭിമാനമായി മാറി. കയറ്റിറക്കങ്ങള്‍ സമന്വയിച്ച ഇര്‍ഫാന്‍ ഖാന്റെ ജീവിതവും ഒരു സിനിമാക്കഥ പോലെ ആകാംക്ഷ നിറഞ്ഞതായിരുന്നു