ഹോട്ട് സ്പോട്ടുകൾക്ക് മുസ്ലീം പള്ളികളുടെ പേര് നൽകി യോഗി സർക്കാർ
കൊവിഡ് ഹോട്ട് സ്പോട്ടുകൾക്ക് മുസ്ലീം പള്ളികളുടെ പേര് നൽകിയ യോഗി ആദിത്യനാഥ് സർക്കാരിന്റെ നടപടി വിവാദമാകുന്നു. ലഖ്നൗവിലെ ഹോട്ട് സ്പോട്ടായിട്ടുള്ള ഇടങ്ങൾക്കാണ് മുസ്ലീം പള്ളികളുടെ പേര് നൽകിയിരിക്കുന്നത്. രാജ്യത്ത് കൊറോണ രോഗം വ്യാപിച്ചതില്‍ തബ്ലീഗ് ജമാഅത്തിന് ഉത്തരവാദിത്തമുണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദം.