കൊറോണ വൈറസിന് തടയിടാന്‍ ലോകരാജ്യങ്ങള്‍ കഠിന പ്രയത്‌നം നടത്തുമ്പോള്‍ ഇറ്റലിയില്‍ നിന്നൊരു ശുഭ വാര്‍ത്ത. റോമിലെ ഇന്‍ഫെക്ഷ്യസ് ഡിസീസസ് സ്പല്ലാന്‍സാനി ഹോസ്പിറ്റലില്‍ നടത്തിയ പരിശോധനയില്‍ വാക്‌സിന്‍ ഫലം കണ്ടെന്നാണ് അറബ് ന്യൂസിന്റെ റിപ്പോര്‍ട്ട്. കൊറോണ വൈറസിന് എതിരായുള്ള വാക്സിന്‍ വികസിപ്പിച്ചെന്ന ഇസ്രയേലിന്റെ പ്രഖ്യാപനത്തിനു തൊട്ടു പിന്നാലെയാണ് ഇറ്റലി രംഗത്തെത്തിയിരിക്കുന്നത്.