SC rejects Arnab Goswami's plea to transfer FIR against him to CBI
റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി നല്‍കിയ അപേക്ഷ നിരസിച്ചു സുപ്രീം കോടതി. അര്‍ണബിനെതിരെ മഹാരാഷ്ട്ര പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് സിബിഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയാണ് തള്ളിയത്. എഫ്ഐആര്‍ റദ്ദാക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. ജസ്റ്റിസ് ചന്ദ്രചൂഡും ജസ്റ്റിസ് എം ആര്‍ ഷായും അടങ്ങുന്ന ബെഞ്ചാണ് ഉത്തരവിട്ടത്.