ബിഎസ് VI എന്‍ഡവറിന്റെ വില മൂന്ന് മാസത്തേക്ക് വര്‍ധിപ്പിക്കില്ലെന്ന് ഫോര്‍ഡ്

Views 22

അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ, എന്‍ഡവറിന്റെ ബിഎസ് VI പതിപ്പിനെ ഈ വര്‍ഷമാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്. എഞ്ചിന്‍ നവീകരിച്ചെങ്കിലും വില വര്‍ധിപ്പിച്ചിരുന്നില്ല എന്നതായിരുന്നു പ്രധാന സവിശേഷത. 29.55 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. 2020 മെയ് 1 വരെ ഇത് വര്‍ധിപ്പിക്കില്ലെന്നും കമ്പനി അറിയിച്ചിരുന്നു. അതിനുശേഷം വില 70,000 രൂപ വരെ വര്‍ദ്ധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിര്‍മ്മാതാക്കളുടെ ഭാഗത്തുനിന്നും പുതിയൊരു അറിയിപ്പ് ഉണ്ടായിരിക്കുകയാണ്. അടുത്ത മൂന്ന് മാസത്തേക്ക് ഈ പതിപ്പിന്റെ വില വര്‍ധിപ്പിക്കില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വിഭാഗത്തിലെ ആദ്യ 10-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഉള്‍പ്പെടെ ചില പുതിയ സവിശേഷതകളും പരിഷ്‌കരിച്ച എന്‍ഡവറിന് ലഭിക്കും.

Share This Video


Download

  
Report form
RELATED VIDEOS