കുറച്ചു നാളുകളായി ടാറ്റ മോട്ടോര്‍സ് വിപണിയില്‍ ശക്താമായ സാന്നിധ്യമാവുകയാണ്. നിരവധി മോഡലുകളാണ് ടാറ്റയില്‍ നിന്നും വിപണിയില്‍ എത്താനിരിക്കുന്നത്. അടുത്ത കാലങ്ങളിലായി എത്തിയ മോഡലുകള്‍ വിപണിയില്‍ ഹിറ്റാവുകയും ചെയ്തു. അടുത്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ എസ്‌യുവി ശ്രേണി ശക്തമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഉടനടി എത്തുന്ന ഗ്രാവിറ്റാസ്, HBX മോഡലുകൾക്ക് ശേഷം മിഡ്-സൈസ് അഞ്ച് സീറ്റര്‍ ക്രോസ് ഓവര്‍ പതിപ്പിനെയും വിപണിയില്‍ ടാറ്റ അവതരിപ്പിച്ചേക്കും. ബ്ലാക്ക്‌ബേര്‍ഡ് എന്ന പേരാണ് വാഹനത്തിന് കമ്പനി നല്‍കുക.