Karnataka: BS Yediyurappa grandnephew's appointment as political secretary raises eyebrows
കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ വീഴുന്നതിന് ഇനി അധിക നാള്‍ ഇല്ല എന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്. ആഭ്യന്തര കലഹം രൂക്ഷമായതിനാല്‍ ബിഎസ് യെഡിയൂരപ്പ സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്നും കോണ്‍ഗ്രസ് വിശ്വസിക്കുന്നു. എന്‍ആര്‍ സന്തോഷിന്റെ പുതിയ നിയമനമാണ് കോണ്‍ഗ്രസിന് ഇപ്പോള്‍ ആശ്വാസം നല്‍കുന്നത്. മുഖ്യമന്ത്രി യെഡിയൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിട്ടാണ് സന്തോഷിനെ നിയമിക്കുന്നത്. ഒട്ടേറെ ബിജെപി നേതാക്കള്‍ക്ക് ഇതില്‍ അമര്‍ഷമുണ്ട്. ഈ അമര്‍ഷം തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. ഈ വേളയിലാണ് ആരാണ് വിവാദ നായകന്‍ എന്‍ആര്‍ സന്തോഷ് എന്ന ചോദ്യം ഉയരുന്നത്.