വിലക്ക്, യാത്രാനിയന്ത്രണവും
വൈറസ് വ്യാപനം ശക്തമായതോടെ നിയന്ത്രണങ്ങളും പരിശോധനകളും കൂടുതല്‍ കടുപ്പിച്ച് അബൂദാബി. യുഎഇയുടെ തലസ്ഥാന എമിറേറ്റായ അബുദാബിയിലെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരെല്ലാം കോവിഡ് പരിശോധനയക്ക് വിധേയരാകണമെന്ന് അധികൃതര്‍ വ്യക്തമാക്കി. വ്യക്തിപരമായും സാമൂഹികപരമായും രോഗത്തില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ വേണ്ടിയാണ് ഇതെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതോടൊപ്പം തന്നെയാണ് എമിറേറ്റിലേക്കുള്ള പ്രവേശനത്തിനും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.