സങ്കേതത്തിൽ
ഒളിച്ച് ട്രംപും
ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്തവര്‍ഗക്കാരനെ പോലീസ് ശ്വാസം മുട്ടിച്ച് കൊന്നതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ അമേരിക്ക വിറയ്ക്കുന്നു. 24 നഗരങ്ങളാണ് പ്രതിഷേധത്തിന്റെ കൊടുങ്കാറ്ററിയുന്നത്. വൈറ്റ് ഹൗസിന് മുമ്പിലും ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ഇവരെ നേരിടാന്‍ പോലീസ് ഗ്രനേഡ് പ്രയോഗിച്ചെങ്കിലും കാര്യമുണ്ടായില്ല. ഈ സാഹചര്യത്തില്‍ വൈറ്റ് ഹൗസിലുണ്ടായിരുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രഹസ്യസങ്കേതത്തില്‍ ഒളിച്ചു.