Rooftop student Namitha Narayanan gets high speed connectivity | Oneindia Malayalam

Oneindia Malayalam 2020-06-06

Views 435

Rooftop student Namitha Narayanan gets high speed connectivity
ബിഎ ഇംഗ്ലീഷ് അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയായ നമിത നാരായണന് ഇനി ഓണ്‍ലൈന്‍ പഠനത്തിനായി പുരപ്പുറത്തു കയറേണ്ട.ഒരു മൊബൈല്‍ നെറ്റ് വര്‍ക്കിനും റെയ്ഞ്ച് ഇല്ലാതെ വന്നതോടെയാണ് മലപ്പുറം കോട്ടയ്ക്കലിന് സമീപം അരീക്കലില്‍ താമസിക്കുന്ന നമിതക്ക് പഠനത്തിന് പുരപ്പുറത്തുകയറേണ്ടിവന്നത്. ജൂണ്‍ നാലിന് ഇതു സംബന്ധിച്ച വാര്‍ത്ത 'ദി ഹിന്ദു' റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്തപുറത്തുവന്നതോടെ ജിയോ അധികൃതരെത്തി വീട്ടിനുള്ളില്‍ 4G റെയ്ഞ്ച് ലഭ്യമാക്കി. പുതിയ സിമ്മും നല്‍കി.

Share This Video


Download

  
Report form